newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിലെ ഖനന, ഊർജ്ജ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചതായി പ്രീമിയർ ഡേവിഡ് എബി

ബി.സി.യിലെ ഖനന, ഊർജ്ജ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ആറുദിവസത്തെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി മുംബൈയിലെത്തിയതായിരുന്നു അദ്ദേഹം. എൽഎൻജി കാനഡ ഫേസ് 2, കെഎസ്ഐ ലിസിംസ് എൽഎൻജി തുടങ്ങിയ പദ്ധതികളിലും നിർമ്മാണത്തിലിരിക്കുന്ന വുഡ്‌ഫൈബർ എൽഎൻജി പദ്ധതിയിലും ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകൾ താല്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർബൺ പുറന്തള്ളലും വായുമലിനീകരണവും കുറയ്ക്കുന്നതിനായി ദ്രവീകൃത പ്രകൃതിവാതകം (LNG) ഒരു പ്രധാന പോംവഴിയായാണ് ഇന്ത്യ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് കൊളംബിയയിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകൾ വർദ്ധിച്ചു വരുന്നതിനെക്കുറിച്ചും പ്രീമിയർ പ്രതികരിച്ചു. ഈ വിഷയത്തിൽ പോലീസ് അന്വേഷണത്തിൽ താൻ പൂർണ്ണ തൃപ്തനല്ലെന്നും അടുത്ത ആഴ്ചയോടെ അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നടന്ന അറസ്റ്റും ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള സഹകരണവും നിർണ്ണായകമാണെന്ന് പറഞ്ഞ അദ്ദേഹം, കുറ്റവാളികളെ പിടികൂടുന്നതിൽ കൂടുതൽ ഫലപ്രദമായ നടപടികൾ ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സറേ നഗരത്തിൽ മാത്രം ഈ വർഷം ഇതുവരെ ഇത്തരം 16 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You might also like

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഇറാൻ യുദ്ധം ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പലിശ നിരക്ക് കുറയ്ക്കുന്നത് അനിശ്ചിതത്വത്തിൽ

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

Top Picks for You
Top Picks for You