newsroom@amcainnews.com

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. താമസസ്ഥലത്തു വീണതിനെത്തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ വലതു കൈപ്പത്തിക്കു പരുക്കേറ്റത്. പൊട്ടൽ ഇല്ലെങ്കിലും മുൻകരുതലായി വലം കൈയ്ക്കു പൂർണ വിശ്രമം നൽകുന്നതിനായി സ്ലിങ്ങിലിട്ടിരിക്കുകയാണ്. വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ ഇന്നലെ രാവിലെയാണ് മാർപാപ്പ വീണത്. എങ്കിലും ഇന്നലത്തെ ഔദ്യോഗിക പരിപാടികളിലെല്ലാം മാർപാപ്പ പങ്കെടുത്തു.

കഴിഞ്ഞ മാസം 88 തികഞ്ഞ മാർപാപ്പ കാൽ മുട്ടിലേത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറച്ചുനാളായി വീൽചെയറിലാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം തെന്നിവീണ് താടിക്കു ചെറിയ പരുക്കേറ്റിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാർപാപ്പ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിൽ പറഞ്ഞിരുന്നു.

You might also like

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

Top Picks for You
Top Picks for You