newsroom@amcainnews.com

ലൈസൻസില്ല, പറത്തിയത് നൂറുകണക്കിന് വിമാന സർവീസുകൾ: എയർ കാനഡ ക്യാപ്റ്റൻ അറസ്റ്റിൽ

പൈലറ്റ് ലൈസൻസില്ലാതെ നൂറുകണക്കിന് വിമാന സർവീസുകൾ നടത്തിയ മുൻ എയർലൈൻ ക്യാപ്റ്റൻ കാനഡയിൽ അറസ്റ്റിലായി. സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച ‘പ്രോജക്ട് ഇക്കാരസ്’ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പീൽ റീജിയണൽ പോലീസ് (പിആർപി) അറിയിച്ചു.

സംഭവം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി എയർ കാനഡ രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. ഈ പൈലറ്റിന് വലിയ വിമാനങ്ങൾ പറത്താൻ ആവശ്യമായ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL) ഇല്ലായിരുന്നെങ്കിലും ഇയാൾക്ക് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്നുവെന്നും എയർ കാനഡ പറയുന്നു. സേവനകാലയളവിൽ ഇയാൾ ആവശ്യമായ എല്ലാവിധ പരിശീലനങ്ങളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും എയർ കാനഡ പ്രസ്താവനയിൽ അറിയിച്ചു.

You might also like

പ്രതിഷ്ഠാദിന മഹോത്സവത്തിനായി ഒരുങ്ങി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം

പെരമ്പൂർ സ്യൂട്ട്കേസ് കൊലപാതകം: യുവാവിനെ കൊന്ന് കഷണങ്ങളാക്കി റെയിൽവേ സ്റ്റേഷനിൽ തള്ളി; ഭാര്യയും കാമുകനും പിടിയിൽ

എന്താണ് ഡൂംസ്‌ക്രോളിംഗ് (തുടർച്ചയായി മോശം വാർത്തകൾ സ്ക്രോൾ ചെയ്യൽ) ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഗൂഗിളിന്റെ പുതിയ ആപ്പായ ഡ്രീംബീൻസ് (Dreambeans)?

ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് ഫൈനൽ ജൂൺ 6 ശനിയാഴ്ച

എഡിജിപി അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം കേസ് അട്ടിമറിച്ചു; പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കുറ്റസമ്മതം നടത്തി ഗ്രേഡ് എസ്.ഐമാർ

അനിശ്ചിതത്വത്തിന് വിരാമം: താൽക്കാലിക കരാർ അംഗീകരിച്ച് കാനഡ പോസ്റ്റ് ജീവനക്കാർ

Top Picks for You
Top Picks for You