newsroom@amcainnews.com

പി.എം. ശ്രീ പദ്ധതി: കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പരിശോധിച്ചു വരികയാണെന്നും യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഫണ്ട് ഒരു ഘടകമാണെന്നും ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി തീരുമാനം പറയുമെന്നും എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യാന്‍ കഴിയുക എന്നത് ഞങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇന്നലെയാണല്ലോ വിജ്ഞാപനം ഉണ്ടായത്. അതിനുമുന്‍പ് തന്നെ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഗവണ്‍മെന്റ് പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ട്. ഗവണ്‍മെന്റുകള്‍ തുടര്‍ച്ചയാണല്ലോ. അതിനു ശേഷം തത്കാലം ചെയ്യണ്ട എന്നുള്ളതില്‍ ഒരു കത്ത് കൊടുത്തിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് ഒരു കത്ത് കൊടുത്തിട്ടുണ്ട്. യുഡിഎഫ് നേതൃത്വവുമായി സംസാരിച്ചാണ് അതില്‍ ഒരു നിലപാട് പറയാന്‍ സാധിക്കുക – അദ്ദേഹം പറഞ്ഞു.

അത്രയും ഫണ്ട് വേണ്ട എന്ന് വെക്കണോ എന്ന് മുന്‍സര്‍ക്കാര്‍ പറഞ്ഞ കാര്യത്തോട് തങ്ങള്‍ക്കും യോജിപ്പാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാട് ഫെഡറല്‍ സംവിധാനത്തിലുള്ളതാണ്. വിദ്യാഭ്യാസ എന്ന് പറഞ്ഞാല്‍ സ്റ്റേറ്റിനും സെന്ററിനും ഒക്കെ അവകാശമുണ്ടെങ്കിലും അധികമായിട്ട് സ്റ്റേറ്റില്‍ നടപ്പാക്കി വരുന്നതാണ്. അങ്ങനെയുള്ളൊരു പദ്ധതിക്ക് കണ്ടീഷന്‍ വെക്കുക എന്നത് ഫെഡറലിസത്തിന് ചേര്‍ന്നതല്ല – അദ്ദേഹം പറഞ്ഞു.

You might also like
Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 5 മുതൽ

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

Top Picks for You
Top Picks for You