newsroom@amcainnews.com

ഇന്ത്യ- യുഎസ് വ്യാപാര ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ്; സ്വാഗതം ചെയ്ത് മോദി

തീരുവയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. വ്യാപാര കരാറിലെ തടസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. എന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി. ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇരുപക്ഷവും പ്രവര്‍ത്തിക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കും കൂടുതല്‍ തിളക്കമാര്‍ന്നതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

You might also like

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

Top Picks for You
Top Picks for You