newsroom@amcainnews.com

വിമാനപകടം: മുൻ പ്രസിഡൻ്റുമാരെ വിമര്‍ശിച്ച് ട്രംപ്

വാഷിംഗ്ടൺ ഡി സി : ഡോണൾഡ് റീഗന്‍ വിമാനത്താവളത്തിനടുതുണ്ടായ വിമാനാപകടത്തിൽ മുൻ പ്രസിഡൻ്റുമാരായ ബറാക് ഒബാമ, ജോ ബൈഡന്‍ എന്നിവരെ വിമര്‍ശിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ നയമാണ് അപകടത്തിന് കാരണമെന്നും ട്രംപ് ആരോപിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെ വാഷിംഗ്ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം 60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള യുഎസ് ആർമി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്, വിമാനവും ഹെലികോപ്റ്ററും സമീപത്തെ പൊട്ടോമാക് നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടെയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയുമടക്കം 67 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തു.

You might also like

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

Top Picks for You
Top Picks for You