newsroom@amcainnews.com

വടക്കൻ ഒൻ്റാരിയോയോയിൽ കുടിവെള്ളത്തിൽ പാരസൈറ്റ്; 63 പേർക്ക് രോ​ഗബാധ

വടക്കൻ ഒൻ്റാരിയോയിലുള്ള Kashechewan First Nation കമ്മ്യൂണിറ്റിയിൽ കുടിവെള്ളത്തിൽ ദഹനസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന പാരസൈറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ജലവിതരണ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാറിനെത്തുടർന്ന് കുടിവെള്ളത്തിൽ ‘ക്രിപ്‌റ്റോസ്‌പോറിഡിയം’ (cryptosporidium) എന്ന പാരസൈറ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തിയാത്. നിലവിൽ 63 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാൽ കൂടുതൽ പേർക്ക് അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടൈസൺ വെസ്ലി അറിയിച്ചു. മലിനജലം ശുദ്ധജല പ്ലാന്റിലേക്ക് കടക്കുന്നത് തടയുന്ന വാൽവുകൾ തകരാറിലായതാണ് ഈ പ്രതിസന്ധിക്ക് കാരണം.

ശുദ്ധജല ക്ഷാമവും രോഗഭീതിയും രൂക്ഷമായതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ‘കുടിവെള്ളം ഉപയോഗിക്കരുത്’ എന്ന കർശനമായ നിർദ്ദേശം ഇപ്പോഴും തുടരുകയാണ്. 2,200-ഓളം വരുന്ന ജനസംഖ്യയിൽ 1,800-ഓളം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ഇവരെ ടിമ്മിൻസ്, കിങ്സ്റ്റൺ, നയാഗ്ര ഫാൾസ് തുടങ്ങിയ നഗരങ്ങളിലെ താൽക്കാലിക ക്യാമ്പുകളിലേക്കും ഹോട്ടലുകളിലേക്കുമാണ് മാറ്റിയത്. നിലവിൽ 500-ൽ താഴെ ആളുകൾ മാത്രമാണ് കമ്മ്യൂണിറ്റിയിൽ അവശേഷിക്കുന്നത്. പ്ലാന്റിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇൻഡിജിനസ് സർവീസസ് കാനഡ (ISC) മേഖലയിൽ പ്രത്യേക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 2005-ൽ ഇതേ പ്രദേശത്ത് ഉണ്ടായ ഇ-കോളി (E. coli) ബാധയെ അനുസ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പ്രദേശവാസികൾ ആശങ്കയോടെ പറയുന്നു. പ്ലാന്റിലെ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്.

You might also like

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You