newsroom@amcainnews.com

ഓപ്പറേഷൻ സിന്ദൂർ: രാജ്യത്ത് അതീവ ജാഗ്രത; പത്ത് വിമാനത്താവളങ്ങൾ അടച്ചു, ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിർത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര സേനയെ ദില്ലിയിൽ വിന്യസിച്ചു. ദില്ലിയിലെ ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിൻറെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗർ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം അറിയിച്ചു. പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരരുടെ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം.

സുരക്ഷ മുൻനിർത്തി ജമ്മു കശ്മീർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളുമടക്കമുള്ള എല്ലാ സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കശ്മീർ മേഖലയിലെ കുപ്വാര, ബാരാമുള്ള, ഗുരേസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കശ്മീർ ഡിവിഷണൽ കമ്മീഷണർ അവധി പ്രഖ്യാപിച്ചു. ഇതിനിടെ അതിർത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അടക്കം മാറ്റി സുരക്ഷ മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാ മുൻകരുതലിൻറെ ഭാഗമായി പ്രത്യേക മന്ത്രിസഭാ യോഗവും ചേരും.

You might also like

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

Top Picks for You
Top Picks for You