പ്രവിശ്യയിൽ നിലവിൽ പ്രവർത്തിക്കുന്ന സൂപ്പർവൈസ്ഡ് കൺസംപ്ഷൻ സൈറ്റുകൾക്കുള്ള (ലഹരി ഉപയോഗ മേൽനോട്ട കേന്ദ്രങ്ങൾ) ഫണ്ട് നിർത്തലാക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. ലഹരി വിമുക്തിക്കും പുനരധിവാസത്തിനുമുള്ള ദീർഘകാല പദ്ധതിക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രവിശ്യാ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 13 മുതൽ ഈ സൈറ്റുകൾക്കുള്ള ഫണ്ട് വിതരണം അവസാനിക്കും. ടൊറൻ്റോയിലെ രണ്ട് സൈറ്റുകൾക്ക് പുറമെ ഒട്ടാവ, ലണ്ടൻ ഒൻ്റാരിയോ, കിംഗ്സ്റ്റൺ, പീറ്റർബറോ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയും ഈ തീരുമാനം ബാധിക്കും.







