newsroom@amcainnews.com

യുഎസ് താരിഫിന് മദ്യത്തിലൂടെ കാനഡയുടെ തിരിച്ചടി: യുഎസ് മദ്യം പിൻവലിച്ച് പ്രവിശ്യകൾ

താരിഫുകളിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഫെഡറൽ സർക്കാരിന്‍റെ പദ്ധതിയ്ക്ക് ഉത്തേജനം നൽകി യുഎസ് മദ്യം പിൻവലിച്ച് കനേഡിയൻ പ്രവിശ്യകൾ. ചൊവ്വാഴ്ച മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതോടെ രൂക്ഷമായ വ്യാപാര സംഘർഷത്തിലെ പ്രധാന ഘടകമായി മദ്യത്തെ ഉപയോഗിക്കാൻ കാനഡയിലെ നിരവധി പ്രവിശ്യകൾ തയ്യാറെടുക്കുകയാണ്. ട്രംപ് താരിഫുകൾക്ക് മറുപടിയായി നിരവധി യുഎസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കാനഡ തിരിച്ചടിച്ചു. പ്രതികാര താരിഫ് ആരംഭിക്കുന്ന ചൊവ്വാഴ്ച 3,000 കോടി ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങളെ കാനഡ ലക്ഷ്യമിടുന്നു. തുടർന്ന് 21 ദിവസത്തിനുള്ളിൽ രണ്ടാം ഘട്ടത്തിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 12,500 കോടി ഡോളർ തീരുവ ചുമത്തും.

എല്ലാ വർഷവും എൽസിബിഒയിൽ വിൽക്കുന്ന ഏകദേശം നൂറു കോടി ഡോളർ മൂല്യമുള്ള യുഎസ് വൈൻ, ബിയർ, സ്പിരിറ്റ്, സെൽറ്റ്‌സർ എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. ഇതോടെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് പ്രാബല്യത്തിൽ വരുമ്പോൾ, 35 യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള 3,600-ലധികം ഉൽപ്പന്നങ്ങൾ ചൊവ്വാഴ്ച മുതൽ മദ്യവിൽപ്പനശാലയിൽ നിന്നും പുറത്താകും. ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക്, മാനിറ്റോബ, നോവ സ്കോട്ടിയ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളും ഒൻ്റാരിയോയുടെ ചുവട് പിടിച്ച് യുഎസ് മദ്യം തങ്ങളുടെ പ്രവിശ്യകളിൽ നിന്നും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കാനഡ യുഎസിലേക്ക് കാര്യമായ അളവിൽ വൈൻ കയറ്റുമതി ചെയ്യുന്നില്ല, എന്നാൽ അമേരിക്കൻ വൈനിൻ്റെ ഏറ്റവും വലിയ വിപണി കാനഡയാണെന്ന് ഒൻ്റാരിയോ ക്രാഫ്റ്റ് വൈനറീസ് പ്രസിഡൻ്റും സിഇഒയുമായ മിഷേൽ വാസിലിഷെൻ പറയുന്നു. പ്രതികാര താരിഫ് സാധനങ്ങളുടെ പട്ടികയിൽ മാൾട്ടിൽ നിന്ന് നിർമ്മിച്ച ബിയർ, വെർമൗത്ത് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന നിരവധി വൈനുകൾ, വിസ്കി, ടെക്വിലസ്, വോഡ്ക, ജിൻസ്, റംസ് എന്നിവ ഉൾപ്പെടുന്നു.

You might also like

അഹമ്മദാബാദ് വിമാനദുരന്തം: അപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു; സംവിധായകൻ മഹേഷ് ജിറാവാലയുടെ മരണം സ്ഥിരീകരിച്ചു

ഇറാൻ വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം; 15 യുദ്ധവിമാനങ്ങൾ തകർത്തു

ഇറാനില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍

ഒളിച്ചോടിപ്പോയ മകളെ പോലീസിന്റെ സഹായത്തോടെ തിരികെയെത്തിച്ചു; പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ

‘ആൽബർട്ട നെക്സ്റ്റ്’ പാനലുമായി ഡാനിയേൽ സ്മിത്ത്

ചരിത്രത്തിലെ ഏറ്റവും വലിയ വിവരചോർച്ച! ഫെയ്‌സ്ബുക്ക്, ഗൂഗിൾ, ആപ്പിൾ ഉപയോക്താക്കളെ ബാധിക്കും; 16 ബില്യൺ പാസ്‌വേഡുകളുടെ വൻ ചോർച്ച നടന്നതായി സൈബർ സുരക്ഷാ വിദഗ്ധർ

Top Picks for You
Top Picks for You