newsroom@amcainnews.com

വീടുകളിൽ കാർബൺ മോണോക്സൈഡ് അലാറം നിർബന്ധമാക്കി ഒൻ്റാരിയോ

വീടുകളിലും വാടക കെട്ടിടങ്ങളിലും കാർബൺ മോണോക്സൈഡ് അലാറം നിർബന്ധമാക്കി ഒൻ്റാരിയോ സർക്കാർ. ജനുവരി 1 മുതൽ മാറ്റം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുള്ള (furnace, water heater, stove തുടങ്ങിയവ) വീടുകളുടെ എല്ലാ നിലകളിലും നിർബന്ധമായും പ്രവർത്തനക്ഷമമായ കാർബൺ മോണോക്സൈഡ് അലാറങ്ങൾ ഉണ്ടായിരിക്കണം. നിലവിൽ കിടപ്പുമുറികൾക്ക് പുറത്ത് മാത്രം അലാറം മതിയെന്ന നിയമമാണ് ഇതോടെ മാറുന്നത്. മണമോ നിറമോ ഇല്ലാത്ത ഈ മാരക വാതകം ശ്വസിക്കുന്നത് വഴി കാനഡയിൽ പ്രതിവർഷം ശരാശരി അൻപതിലധികം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ശൈത്യകാലത്ത് ജനലുകളും വാതിലുകളും അടച്ചിടുന്നതിനാൽ കാർബൺ മോണോക്സൈഡ് ചോർച്ചയുണ്ടായാൽ അത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. അതിനാൽ അലാറങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബാറ്ററികൾ പരിശോധിക്കണമെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. അലാറം മുഴങ്ങിയാൽ ഉടൻ തന്നെ വീടിന് പുറത്തിറങ്ങുകയും 911-ൽ വിളിച്ച് വിവരം അറിയിക്കുകയും വേണം. ഇതിനുപുറമെ, എല്ലാ വർഷവും ഗ്യാസ് ഉപകരണങ്ങൾ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും വീടിന് പുറത്തുള്ള വെന്റുകൾ മഞ്ഞുവീഴ്ചയിൽ തടസ്സപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

You might also like

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You