newsroom@amcainnews.com

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

പതിനാറ് വയസ്സുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം. ഫിൻലെ വാൻ ഡെർ വെർക്കൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കൾ ഓക്ക്‌വില്ലെ ട്രാഫൽഗർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. 2024 ഫെബ്രുവരി ആദ്യമായിരുന്നു സംഭവം.

മൈഗ്രെയ്ൽ സഹിക്കാൻ വയ്യാത്തതിനെ തുടർന്നാണ് ഫിൻലെയെ ആശുപതിയിലേക്ക് കൊണ്ടു പോയത്. സമയം കഴിയും തോറും നില വഷളാവുകയായിരുന്നു. മകൻ നിലവിളിച്ചു കൊണ്ടിരുന്നിട്ടും നഴ്‌സുമാരോട് പറഞ്ഞിട്ടും മണിക്കൂറുകളോളം ഡോക്ടറെ കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് മാതാവ് ഹേസൽ പറയുന്നു. പുലർച്ചെ മൂന്ന് മണിക്ക് ഒരു ഡോക്ടർ മാത്രമേയുള്ളൂ എന്നും നാല് മണിക്ക് മറ്റൊരാൾ വരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞന്ന് ഹേസൽ പറഞ്ഞു. പിന്നീട് ആശുപത്രി രേഖകൾ പരിശോധിച്ചപ്പോൾ ഫിൻലിയെ രാത്രി 10 മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 6:22 വരെ ഒരു ഫിസിഷ്യനും പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

ഫിൻലേയ്ക്ക് ഹൈപ്പോക്സിയയോടൊപ്പം സെപ്സിസും ന്യുമോണിയയും ഉണ്ടെന്നും അവസ്ഥ വഷളാകാനുള്ള സാധ്യതയുണ്ടെന്നും ആയിരുന്നു പിന്നീട് ഡോക്ടർമാർ പറഞ്ഞത്. പിന്നാലെ ഫിൻലേ മരണപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോൾ, അവർക്ക് പിഴവ് പറ്റിയെന്ന് സമ്മതിച്ചില്ലെങ്കിൽക്കൂടി നേരത്തെ കൃത്യമായ ചികിത്സ ലഭിച്ചിരുന്നു എങ്കിൽ ഫിൻലെ രക്ഷപ്പെടാൻ സാധ്യത ഉണ്ടായിരുന്നു എന്ന് പറഞ്ഞതായി മാതാപിതാക്കൾ അറിയിച്ചു.

You might also like

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

കർഷകരെ പിഴിഞ്ഞ ജോൺ ഡിയറിന് തിരിച്ചടി; 820 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

Top Picks for You
Top Picks for You