newsroom@amcainnews.com

യുഎസ് മദ്യം വിലക്കാൻ അനുമതി നൽകി നോവ സ്കോട്ടിയ

യുഎസ്-കാനഡ വ്യാപാരയുദ്ധം തുടരുമ്പോഴും, ഒൻപത് മാസമായി വിൽപ്പന നിർത്തിവെച്ച യുഎസ് മദ്യത്തിന്റെ ബാക്കിയുള്ള ശേഖരം വിറ്റഴിക്കാൻ അനുമതി നൽകി നോവ സ്കോട്ടിയ സർക്കാർ. പ്രവിശ്യാ സർക്കാർ ഇതിനകം പണം നൽകി വാങ്ങിയ ഈ ഉൽപ്പന്നങ്ങൾ പാഴാക്കിക്കളയാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ അറിയിച്ചു. 1.4 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ മദ്യശേഖരമാണ് പ്രവിശ്യയിലെ നോവസ്കോഷ ലിക്വർ കോർപ്സിന്റെ (NSLC) ഗോഡൗണുകളിലുള്ളത്. ഈ സ്റ്റോക്ക് വിറ്റഴിച്ച് കഴിയുന്നതോടെ യുഎസിൽ നിന്ന് ഇനി മദ്യം ഓർഡർ ചെയ്യില്ലെന്നും പ്രീമിയർ വ്യക്തമാക്കി. ഡിസംബർ 1 മുതൽ യുഎസ് മദ്യങ്ങൾ വിൽപ്പനയ്ക്ക് ലഭ്യമാകും. ഈ ശേഖരം വിറ്റഴിക്കാൻ ‘നിരവധി മാസങ്ങൾ’ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസ് മദ്യവിൽപ്പനയിൽ നിന്ന് ലഭിക്കുന്ന അറ്റാദായം (ഏകദേശം 40 ലക്ഷം ഡോളർ) Feed Nova Scotia ഉൾപ്പെടെയുള്ള ജീവകാരുണ്യ സംഘടനകൾക്ക് നൽകും. ട്രംപ് ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് മാർച്ചിലാണ് പ്രവിശ്യയിലെ ഷെൽഫുകളിൽ നിന്ന് യുഎസ് നിർമിത മദ്യം നീക്കം ചെയ്തത്. ഈ നടപടി യുഎസിൽ നിന്നുള്ള മദ്യവിൽപ്പനയെ കാര്യമായി ബാധിച്ചു. 2025-ന്റെ രണ്ടാം പാദത്തിൽ കാനഡയിലെ യുഎസ് വൈൻ വിൽപ്പന 91 ശതമാനവും മറ്റ് മദ്യങ്ങളുടെ വിൽപ്പന 85 ശതമാനവും ഇടിഞ്ഞിരുന്നു.

You might also like

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Top Picks for You
Top Picks for You