newsroom@amcainnews.com

വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് പേർക്ക്

വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട് മൂന്ന് പേർ. 2025-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർ പങ്കിട്ടു. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ.

ശരീരത്തിന്റെ ശക്ത‌മായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കിൽ അത് നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം. ഇവരുടെ കണ്ടെത്തലുകൾ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെയും, അർബുദ രോഗങ്ങളുടെയും പഠനങ്ങളിൽ വലിയ പുരോഗതിയുണ്ടാക്കും. അവയവമാറ്റം പോലുള്ള ചികിത്സകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനും ഈ പഠനഫലങ്ങൾക്കാകും.

You might also like

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ഇറാൻ യുദ്ധം ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പലിശ നിരക്ക് കുറയ്ക്കുന്നത് അനിശ്ചിതത്വത്തിൽ

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

Top Picks for You
Top Picks for You