newsroom@amcainnews.com

ആൽബർട്ടയിൽ പുതിയ ഇലക്ട്രിക് വാഹന നികുതി ഫെബ്രുവരി 13 മുതൽ

ആൽബർട്ടയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള 200 ഡോളർ നികുതി ഫെബ്രുവരി 13 വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രവിശ്യ ധനമന്ത്രി നേറ്റ് ഹോർണർ. എന്നാൽ, ഹൈബ്രിഡ് വാഹനങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇനി മുതൽ പ്രവിശ്യയിൽ ഒരു ഇലക്ട്രിക് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ സാധാരണ രജിസ്ട്രേഷൻ ഫീസിനൊപ്പം 200 ഡോളർ നികുതിയും അടയ്‌ക്കേണ്ടി വരും.

പ്രവിശ്യാ ഹൈവേകൾ പരിപാലിക്കാൻ ഉപയോഗിക്കുന്ന ഇന്ധന നികുതി ഇലക്ട്രിക് വാഹന ഉടമകൾ അടയ്ക്കുന്നില്ലെന്ന് ആരോപിച്ചാണ് 200 ഡോളർ അധിക നികുതി ചുമത്താനുള്ള പ്രവിശ്യ സർക്കാരിന്റെ തീരുമാനം. പ്രവിശ്യ സർക്കാരിന്റെ തീരുമാനത്തിനെതിരെ ആൽബർട്ട ഇലക്ട്രിക്കൽ വെഹിക്കിൾ അസോസിയേഷൻ രംഗത്ത് എത്തി. അധിക നികുതി ചെറിയ ഇലക്ട്രിക് വാഹന ഉടമകളെ സാരമായി ബാധിക്കുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് വില്യം യോർക്ക് പറഞ്ഞു.

You might also like

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Top Picks for You
Top Picks for You