newsroom@amcainnews.com

വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്; 83 ബില്യൺ ഡോളർ ഡീൽ

ന്യൂയോർക്ക് : വിനോദവ്യവസായ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പൂർണ്ണമായും പണം നൽകി ഏറ്റെടുക്കാൻ ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നു. 8300 കോടി ഡോളറിൻ്റെ കരാർ നടപ്പിലായാൽ സ്ട്രീമിംഗ് ദൃശ്യ വിപണിയിലെ പകുതിയോളം നിയന്ത്രണം നെറ്റ്ഫ്ലിക്സിന്റെ കൈകളിലാകും. നേരത്തെ ഓഹരികളും പണവും എറിഞ്ഞുള്ള കരാറായിരുന്നു നെറ്റ്‌ഫ്ളിക്‌സ്‌ മുന്നോട്ടുവച്ചിരുന്നതെങ്കിലും മുഖ്യ എതിരാളിയായ പാരാമൗണ്ടിന്റെ കടന്നുകയറ്റം തടയാനാണ് ഇപ്പോൾ പൂർണ്ണമായും പണം മാത്രം നൽകിയുള്ള ഏറ്റെടുക്കലിന് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. വാർണർ ബ്രദേഴ്സ് സ്റ്റുഡിയോകൾ, എച്ച്ബിഒ (HBO) തുടങ്ങിയ സ്ട്രീമിംഗ് ബിസിനസ്സുകൾ വേഗത്തിൽ സ്വന്തമാക്കുക എന്നതാണ്‌ നെറ്റ്‌ ഫ്ളിക്‌സിൻ്റെ ലക്ഷ്യം. ഹാരി പോട്ടർ, സൂപ്പർമാൻ, ബാറ്റ്മാൻ തുടങ്ങിയ വമ്പൻ ഫ്രാഞ്ചൈസികളും ഗെയിം ഓഫ് ത്രോൺസ്, സക്സഷൻ തുടങ്ങിയ ഹിറ്റ് ഷോകളും ഇനി നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകും. പാരാമൗണ്ട് സ്കൈഡാൻസ് 10,800 കോടി ഡോളറിന്റെ മറ്റൊരു ബിഡ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും വാർണർ ബ്രദേഴ്സ് ബോർഡ് നെറ്റ്ഫ്ലിക്സിനെയാണ് പിന്തുണയ്ക്കുന്നത്.

വിപണിയിൽ ഏകപക്ഷീയമായ ആധിപത്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ രാഷ്ട്രീയക്കാരും സിനിമാ പ്രവർത്തകരും ഈ കരാറിനെതിരെ രംഗത്തെത്തി. വാർണർ ബ്രദേഴ്സിന്റെ ഉടമസ്ഥതയിലുള്ള സിഎൻഎൻ (CNN), കാർട്ടൂൺ നെറ്റ്‌വർക്ക്, ഡിസ്കവറി ചാനൽ എന്നിവ നെറ്റ്ഫ്ലിക്സ് വാങ്ങുന്നില്ല. ഇവ ‘ഡിസ്കവറി ഗ്ലോബൽ’ എന്ന പേരിൽ പുതിയൊരു കമ്പനിയായി മാറുമെന്നാണ് റിപ്പോർട്ട്.

You might also like

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

Top Picks for You
Top Picks for You