newsroom@amcainnews.com

കാനേഡിയൻ മലയാളികൾ ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ഫീച്ചർ ഫിലിം നൗക ജൂൺ 14ന് പ്രദർശനത്തിന്

ഒന്റാറിയോ: കാനേഡിയൻ മലയാളികൾ ഒരുക്കുന്ന ഫീച്ചർ ഫിലിം നൗക ജൂൺ 14ന് പ്രദർശനത്തിന്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ നൗക സംവിധാനം ചെയ്തിരിക്കുന്നത് ജോമോൻ പി രാജനാണ്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സൗത്ത് ലണ്ടനിൽ 983 വെല്ലിംഗ്ടൺ റോഡ്, ലാൻ‍ഡ്മാർക്ക് സിനിമാസ് – N6E 3A9ൽ രാവിലെ 10നാണ് പ്ര​​ദർശനം. സിനിമാ താരങ്ങളായ ആന്റണി പെപ്പെയും പ്രശാന്ത് അലക്സാണ്ടറും ഓൺലൈനിലൂടെ ചിത്രം ലോഞ്ച് ചെയ്യും.

ജോമോൻ പി രാജനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോമോൻ പി രാജനും ജോജോ ജോസഫും ചേർന്നാണ് നിർമാണം. ജോജോ ജോസഫാണ് ക്യാമറയും എഡിറ്റിം​ഗും ചെയ്തിരിക്കുന്നത്. സം​ഗീതം – രാഹുൽ രാജ, സൗണ്ട് ഡിസൈൻ & മിക്സിങ് ആഷിഫ് അലി, ഡിഐ & കളറിം​ഗ് അ​ഗസ്റ്റിൻ ജയിംസ് ജോസഫ്. ജെപിആർ പ്രൊഡക്ഷൻസും ജോ സ്ടുഡിയോയും അവതരിപ്പിക്കുന്ന ചിത്രം കേരളത്തിലും കാനഡയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 56 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഫീച്ചർ ഫിലിം കാറ്റ​ഗറിയിൽ പെടുന്നതാണ്.

You might also like

ആൽബർട്ടയെ ചേർത്തുനിർത്താൻ മാർക്ക് കാർണി: പുതിയ ഊർജ നയങ്ങൾ പ്രഖ്യാപിച്ചു

ബിഗ് ബി, ആമിർ, മോഹൻലാൽ എന്നിവർക്കൊപ്പം അഭിനയിച്ച ഗുജറാത്ത് കൊലക്കേസ് പ്രതി 12 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം അറസ്റ്റിൽ

വിക്രംജീത് സിംഗ് ഔജ്‌ല ഇനി ഒൻ്റാരിയോ കോടതി ജഡ്ജി

ആഭ്യന്തര ടൂറിസം ഉണർവേകാൻ ‘കാനഡ സ്ട്രോങ്ങ് പാസ്’ ജൂൺ 19 മുതൽ വീണ്ടുമെത്തുന്നു

‘എഐ ഇനി വെറുമൊരു ഫീച്ചറല്ല, പ്രവർത്തന മാതൃകയാണ്’: ലാസ് വെഗാസ് പരിപാടിയിൽ മൈക്കൽ ഡെൽ

നയതന്ത്ര ദൗത്യങ്ങൾ പ്രതിസന്ധിയിൽ: വിദേശകാര്യ മന്ത്രാലയത്തിൽ ജീവനക്കാരെ വെട്ടിക്കുറച്ച് കാനഡ

Top Picks for You
Top Picks for You