newsroom@amcainnews.com

കാനേഡിയൻ മലയാളികൾ ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ഫീച്ചർ ഫിലിം നൗക ജൂൺ 14ന് പ്രദർശനത്തിന്

ഒന്റാറിയോ: കാനേഡിയൻ മലയാളികൾ ഒരുക്കുന്ന ഫീച്ചർ ഫിലിം നൗക ജൂൺ 14ന് പ്രദർശനത്തിന്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ നൗക സംവിധാനം ചെയ്തിരിക്കുന്നത് ജോമോൻ പി രാജനാണ്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സൗത്ത് ലണ്ടനിൽ 983 വെല്ലിംഗ്ടൺ റോഡ്, ലാൻ‍ഡ്മാർക്ക് സിനിമാസ് – N6E 3A9ൽ രാവിലെ 10നാണ് പ്ര​​ദർശനം. സിനിമാ താരങ്ങളായ ആന്റണി പെപ്പെയും പ്രശാന്ത് അലക്സാണ്ടറും ഓൺലൈനിലൂടെ ചിത്രം ലോഞ്ച് ചെയ്യും.

ജോമോൻ പി രാജനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോമോൻ പി രാജനും ജോജോ ജോസഫും ചേർന്നാണ് നിർമാണം. ജോജോ ജോസഫാണ് ക്യാമറയും എഡിറ്റിം​ഗും ചെയ്തിരിക്കുന്നത്. സം​ഗീതം – രാഹുൽ രാജ, സൗണ്ട് ഡിസൈൻ & മിക്സിങ് ആഷിഫ് അലി, ഡിഐ & കളറിം​ഗ് അ​ഗസ്റ്റിൻ ജയിംസ് ജോസഫ്. ജെപിആർ പ്രൊഡക്ഷൻസും ജോ സ്ടുഡിയോയും അവതരിപ്പിക്കുന്ന ചിത്രം കേരളത്തിലും കാനഡയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 56 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഫീച്ചർ ഫിലിം കാറ്റ​ഗറിയിൽ പെടുന്നതാണ്.

You might also like

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You