newsroom@amcainnews.com

ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് മസ്ക്

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ താൻ എക്സിൽ പോസ്റ്റ് ചെയ്ത ചില കുറിപ്പുകൾ അൽപം കടന്നുപോയെന്ന് ശതകോടീശ്വൻ ഇലോൺ മസ്ക്. കഴിഞ്ഞയാഴ്ച ട്രംപിനെ കുറിച്ച് എഴുതിയ ചില പോസ്റ്റുകളിൽ താൻ ഖേദിക്കുന്നുവെന്ന് അദ്ദേഹം പുതിയ കുറിപ്പിൽ പറയുന്നു. ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾക്കു പിന്നാലെയാണ് മസ്കും ട്രംപും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഭരണമികവ് വിലയിരുത്താനുള്ള സർക്കാർ വകുപ്പിന്‍റെ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ട്രംപിനു നേരെ രൂക്ഷ പ്രതികരണങ്ങളുമായി മസ്ക് രംഗത്ത് വന്നിരുന്നു.

ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ പ്രതിയായ പീഡന കേസിൽ പ്രസിഡന്‍റ് ട്രംപിന്‍റെ പേരുണ്ടെന്ന എക്സിലെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ശക്തമായ നടപടികളും വിമർശനങ്ങളുമായി ട്രംപ് നീങ്ങുന്നതിനിടെ മസ്ക് ഈ പോസ്റ്റ് പിൻവലിച്ചു. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ മസ്ക് ഉന്നയിച്ച ആരോപണങ്ങളിൽ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു വ്യാഴാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന വിശേഷണത്തോടെയാണ് മസ്‌ക് ഈ പോസ്റ്റ് പങ്കുവെച്ചത്.

You might also like

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

ആഗോള വിമാന ഇന്ധന പ്രതിസന്ധി കാനഡയെയും ബാധിക്കുന്നു; വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

Top Picks for You
Top Picks for You