തിരുവനന്തപുരത്ത് നാടിനെ നടുക്കി 23 വയസുകാരന്റെ ക്രൂരത. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം അമ്മയെയും മുത്തശിയേയും അനിയനേയുമടക്കം അഞ്ച്പേരെ കൊലപ്പെടുത്തിയത്.
കല്ലറ പാങ്ങോടെത്തി പിതാവിന്റെ അമ്മ സൽമാ ബീവിയെയാണ് (88) യുവാവ് ആദ്യം കൊന്നത്. പിന്നീട് പുല്ലമ്പാറ ആലമുക്കിലെത്തി പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും വെട്ടിക്കൊന്നു. പേരുമലയിലെ വീട്ടിലെത്തി അമ്മ ഷമീന, 3 ദിവസമായി വീട്ടിലുള്ള പെൺകുട്ടി ഫർഷാന, സഹോദരൻ അഫ്‌സാൻ (13), എന്നിവരെ ആക്രമിച്ചു. പ്രതിയുടെ ആക്രമത്തില്‍ മാതാവ് ഷമിയ്ക്ക് ഗുരുതരമയി പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിനു ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണു പ്രതി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ ഇത് നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്.