ഫാമിലി ഫേവറിറ്റ്‌സ് പ്രോഗ്രാം വഴി കാനഡയിലുടനീളമുള്ള തിയേറ്ററുകളിൽ 3.99 ഡോളറിന് സിനിമകൾ കാണാനുള്ള അവസരം വാഗ്ദാനം ചെയ്ത് സിനിപ്ലക്‌സ്. ഒക്ടോബർ 4 മുതൽ എല്ലാ ശനിയാഴ്ചകളിലുമാണ് ഈ ഓഫർ ലഭ്യമാകുക. നികുതി ഉൾപ്പെടെയാണ് സിനിമാ ടിക്കറ്റിന് 3.99 ഡോളർ ഈടാക്കുന്നത്. നികുതിക്ക് പുറമേ, ഓൺലൈനായി പർച്ചേസ് ചെയ്യുന്ന ടിക്കറ്റുകൾക്ക് 1.50 ഡോളർ ഓൺലൈൻ ബുക്കിംഗ് ഫീസും ഉൾപ്പെടും. സീൻ+ അംഗങ്ങൾക്ക് ഒരു ഡോളറാണ് ഓൺലൈൻ ബുക്കിംഗ് ഫീസ്. അതേസമയം, സിനിക്ലബ് അംഗങ്ങൾക്ക് ആ ഫീസ് ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
ഓൺലൈൻ ബുക്കിംഗ് ഫീസിലൂടെ മുൻകൂട്ടി സീറ്റ് തെരഞ്ഞെടുക്കുന്നതിനും ഷെയറബിൾ ഡിജിറ്റൽ ടിക്കറ്റുകൾക്കും അനുവദിക്കുന്നു. ഇത് ഒരു ട്രാൻസാക്ഷനിൽ വാങ്ങുന്ന ആദ്യത്തെ നാല് ടിക്കറ്റുകൾക്ക് ബാധകമാണ്. ഒക്ടോബർ 4ന് ട്രോൾസ്, ഒക്ടോബർ 11ന് എ മൈൻക്രാഫ്റ്റ് മൂവി, ഒക്ടോബർ 18ന് ട്രോൾസ് ബാൻഡ് ടുഗെതെർ, ഒക്ടോബർ 25ന് ദ കോർപ്‌സ് ബ്രൈഡ് 20th ആനിവേഴ്‌സറി എന്നിവയാണ് ഈ പ്രോഗ്രാം വഴി 3.99 ഡോളർ ടിക്കറ്റിൽ കാണാവുന്ന സിനിമകൾ.







