newsroom@amcainnews.com

ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെത്തുടർന്ന് അമേരിക്കയിൽ 3,000-ത്തിലധികം ട്രക്ക് ഡ്രൈവർമാർക്ക് ജോലി നഷ്ടമായി

മേരിക്കയിൽ ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെ തുടർന്ന് 3,000-ത്തിലധികം ട്രക്ക് ഡ്രൈവർമാർക്ക് യോഗ്യത നഷ്ടമായി. ELP തെളിയിക്കാത്തതിനാൽ 3,000-ത്തിലധികം കമേർഷ്യൽ വാഹന ഡ്രൈവർമാരെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ജോലിയിൽ നിന്ന് മാറ്റി. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (FMCSA) പുറത്തിറക്കിയ കണക്കുകളിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളാണ്.


2025 ജൂൺ അവസാനം മുതൽ സെപ്റ്റംബർ മധ്യം വരെ 3,020 ഡ്രൈവർമാർക്ക് out-of-service order നൽകി. ജൂൺ 25-നുശേഷം പ്രാബല്യത്തിൽ വന്ന വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഓർഡർ പ്രകാരമാണ് നടപടികൾ ശക്തിപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൻ്റെ മധ്യത്തിൽ ഇതേ വിഭാഗത്തിൽപ്പെട്ട out-of-service കേസുകളുടെ എണ്ണം വെറും 1,212 ആയിരുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ അത് മൂന്നു മടങ്ങ് ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2016-ൽ പുറത്തിറങ്ങിയ FMCSA സർക്കുലർ പ്രകാരം, ഭാഷാപരിചയക്കുറവ് മാത്രം കാരണമാക്കി ഡ്രൈവർമാരെ ജോലിയിൽ നിന്ന് മാറ്റരുതെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, 2025-ലെ വൈറ്റ് ഹൗസ് ഉത്തരവിലൂടെ ആ സർക്കുലർ റദ്ദാക്കി. ജൂൺ അവസാനം വരെ മാത്രം ഏകദേശം 1,500 ട്രക്ക് ഡ്രൈവർമാരെ നിയമലംഘനത്തിന്റെ പേരിൽ out-of-service ചെയ്തത് നടപ്പാക്കിയിട്ടുണ്ട്. തുടർന്ന് പരിശോധനകൾ ശക്തമാക്കിയതോടെ കണക്കുകൾ ഗണ്യമായി ഉയർന്നു എന്ന് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.

You might also like

എപ്സ്റ്റീൻ കേസ്: പാം ബോണ്ടി മൊഴി നൽകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ്; തീരുമാനം തർക്കത്തിലേക്ക്

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

വിദേശ ബിരുദധാരികൾക്ക് കാനഡയിൽ സുവർണ്ണാവസരം; 32,000 പേർക്ക് പുതിയ ഇളവുകൾ

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

മധുരിക്കുന്ന ഓർമ്മകളുമായി ഒരു സംഗീത വിരുന്ന്: “ഈ മനോഹര തീരം” എഡ്മണ്ടനിൽ

കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

Top Picks for You
Top Picks for You