നോര്‍ത്ത്ഈസ്റ്റേണ്‍ ന്യൂയോര്‍ക്കില്‍ കാണാതായ കനേഡിയന്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പത് വയസ്സുള്ള മെലിന ഫ്രാറ്റോലിനെയാണ് ഞായറാഴ്ച ടികോണ്ടെറോഗയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ ലേക്ക് ജോര്‍ജ്ജിന് സമീപത്തു നിന്ന് മകളെ കാണാതായതായി പിതാവ് ലൂസിയാനോ ഫ്രാറ്റോലിന്‍ റിപ്പോര്‍ട്ട് ചെയ്തതായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് പറഞ്ഞു. അതേസമയം മെലിനയുടെ തിരോധാനത്തെക്കുറിച്ചുള്ള പിതാവിന്റെ വിവരണത്തില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി പൊലീസ് വ്യക്തമാക്കി .മെലിനയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുന്നു.