newsroom@amcainnews.com

കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ മിനിമം വേതന വർധന ഇന്ന് മുതൽ

കാനഡയിലെ തൊഴിലാളികലെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും സഹായിക്കുന്നതിനായി മിനിമം വേതന വര്‍ധന ഇന്ന് മുതൽ (ഒക്ടോബർ 1) പ്രാബല്യത്തിൽ വരും. ഒന്റാരിയോ, മാനിറ്റോബ, സസ്‌കച്വാന്‍, നോവ സ്കോട്ടിയ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവയാണ് നിരക്കുകൾ ഉയർത്തുന്ന പ്രവിശ്യകൾ. അതേസമയം ഈ വര്‍ഷം എല്ലാ പ്രവിശ്യകളും വേതനം വര്‍ധിപ്പിക്കുമ്പോള്‍ മാറ്റങ്ങള്‍ വരുത്താത്ത ഏക പ്രവിശ്യ ആല്‍ബര്‍ട്ടയാണ്. 2018 മുതല്‍ ആല്‍ബര്‍ട്ട മണിക്കൂറിന് 15 ഡോളർ എന്ന നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനനിരക്കുള്ള പ്രവിശ്യ ആല്‍ബര്‍ട്ടയാണ്.

പുതിയ വേതന നിരക്കുകള്‍ ഇങ്ങനെ:

ഒന്റാരിയോ : മണിക്കൂറിന് 17.60 ഡോളര്‍. (നിലവിലെ 17.20-ഡോളറിൽ നിന്ന് 40 സെന്റ് വര്‍ധന)

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് : മണിക്കൂറിന് 16.50 ഡോളര്‍. (നിലവിലെ 16-ഡോളറിൽ നിന്ന് 50 സെന്റ് വര്‍ധന)

നോവ സ്കോട്ടിയ : മണിക്കൂറിന് 16.50 ഡോളര്‍. (ഈ വര്‍ഷം 1.30-ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 1-ന് 5.20-ഡോളറിൽ നിന്ന് 15.70 ഡോളറായി നിരക്ക് വര്‍ധിപ്പിച്ചിരുന്നു, ഇത് ഈ വര്‍ഷത്തെ രണ്ടാമത്തെ വര്‍ധനയാണ്.)

മാനിറ്റോബ : മണിക്കൂറിന് 16.00 ഡോളര്‍. (നിലവിലെ 15.80-ഡോളറിൽ നിന്ന് 20 സെന്റ് വര്‍ധന)

സസ്‌കച്വാന്‍ : മണിക്കൂറിന് 15.35 ഡോളര്‍. (നിലവിലെ 15-ഡോളറിൽ നിന്ന് 35 സെന്റ് വര്‍ധന)

You might also like

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

Top Picks for You
Top Picks for You