newsroom@amcainnews.com

ആപ്പ് അധിഷ്ഠിത തൊഴിലാളികൾക്ക് നാഴികക്കല്ല്; വിക്ടോറിയയിലെ ഊബർ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്ക് യൂണിയൻ പദവി

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിൽ ഊബറിന്റെ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്ക് യൂണിയൻ പദവി ലഭിച്ചു. ആപ്പ് അധിഷ്ഠിത തൊഴിലാളികൾക്ക് ഇതൊരു നാഴികക്കല്ലാണ്. ഇത് രാജ്യത്തൊരു പുതിയ മാതൃക സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ബുധനാഴ്ച ഇത് സംബന്ധിച്ച് യുണൈറ്റഡ് ഫുഡ് ആൻഡ് കൊമേഴ്‌സ്യൽ വർക്കേഴ്‌സ് കാനഡ(UFCW) പ്രഖ്യാപനം നടത്തി.


യൂണിയൻ പറയുന്നതനുസരിച്ച്, UFCW വിന് കീഴിലുള്ള ബീസി ലേബർ റിലേഷൻസ് ബോർഡിന്റെ സർട്ടിഫിക്കേഷനെ തുടർന്ന് കാനഡയിൽ ഔദ്യോഗികമായി രൂപീകൃതമാകുന്ന ഊബർ ഡ്രൈവർമാരുടെ ആദ്യ ഗ്രൂപ്പാണിത്. മെച്ചപ്പെട്ട ആരോഗ്യ, സുരക്ഷാ നടപടികൾ, ആപ്പിന്റെ റേറ്റിംഗ് സിസ്റ്റത്തിലെ സുതാര്യത, അക്കൗണ്ട് നിർജ്ജീവമാക്കുന്നതിനുള്ള ന്യായമായ പ്രക്രിയകൾ എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവർമാരുടെ ക്യാമ്പയിൻ.
കാനഡയിലെ തൊഴിലാളി പ്രസ്ഥാനത്തിന് ഇത് നിർണായക നിമിഷമാണെന്ന് UFCW Canada ദേശീയ പ്രസിഡന്റ് ഷോൺ ഹാഗർട്ടി പ്രസ്താവനയിൽ പറഞ്ഞു. ഈ ഡ്രൈവർമാർ ദേശീയ മാതൃക സൃഷ്ടിക്കുകയാണ്. ശക്തവും നീതിയുക്തവുമായ ആദ്യ കരാറിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ ഘട്ടങ്ങളിലും അവരെ പിന്തുണയ്ക്കാൻ UFCW പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

ലോട്ടോ മാക്സ് മാറുന്നു; ടിക്കറ്റ് നിരക്കും സമ്മാനത്തുകയും കൂടും

പി.ഇ.ഐ ‘ബർഗർ ലവ്’; ദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റമുണ്ടാക്കി ജനപ്രിയ മത്സരം

കർഷകരെ പിഴിഞ്ഞ ജോൺ ഡിയറിന് തിരിച്ചടി; 820 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കനേഡിയൻ ഡോളറിന്റെ മൂല്യത്തകർച്ചയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും; ഫ്ലോറിഡയിലെ ‘ലിറ്റിൽ ക്യൂബെക്’ മേഖലയിലെ കനേഡിയൻ ടൂറിസം മേഖലയിൽ തിരിച്ചടി

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

Top Picks for You
Top Picks for You