newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന നഗരം എന്ന നേട്ടവുമായി മെട്രോ വാൻകൂവർ

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന നഗരം എന്ന നേട്ടവുമായി മെട്രോ വാൻകൂവർ തുടരുകയാണ്. ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോർട്ട് അനുസരിച്ചാണ് ഇത്. മൂന്ന് ദശലക്ഷത്തിലധികം നിവാസികൾ ഈ മേഖലയിൽ താമസിക്കുന്നുണ്ടെന്ന് വാൻകൂവർ റീജിയണൽ ഡിസ്ട്രിക്റ്റ് സ്ഥിരീകരിച്ചു. റീജിയണൽ ഡിസ്ട്രിക്റ്റിൻ്റെ 2024 ലെ വളർച്ചാ പ്രവചന അപ്‌ഡേറ്റ് അനുസരിച്ച്, പ്രവിശ്യയിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയായി വാൻകൂവർ നഗരം തുടരുന്നു. സറേ ആണ് രണ്ടാമത്തെ വലിയ മുനിസിപ്പാലിറ്റി.

ഈ മേഖലയിലെ ജനസംഖ്യാ വളർച്ചയുടെ ഏറ്റവും വലിയ ഘടകം കുടിയേറ്റമാണ്. ഈ വർഷം ആദ്യം സ്റ്റാറ്റിറ്റിക്സ് കാനഡ പുറത്ത് വിട്ട കണക്കിലും മെട്രോ വാൻകൂവറിലെ ജനസംഖ്യ മൂന്ന് ദശലക്ഷത്തിലേറെ ആയിരുന്നു. താഴ്ന്ന, ഇടത്തരം, ഉയർന്ന എന്നിങ്ങനെ മൂന്ന് വളർച്ചാ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ഇതിൽ ഇടത്തരം വിഭാഗത്തിലെ മാനദണ്ഡങ്ങൾ വച്ച് കണക്കുകൂട്ടുമ്പോൾ വാൻകൂവറിലെ ജനസംഖ്യ 2050ടെ 991,000 ആയി വർധിക്കുമെന്ന് കണക്കുകൾപറയുന്നു. സറെയിലേത് ഇത് യഥാക്രമം 960,000 ആയി വർധിക്കുമെന്നും കണക്കുകൾ പറയുന്നു. ബർണാബി ആയിരിക്കും ബിസിയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാം നഗരമെന്നും കണക്കുകൾ പറയുന്നു. 2050ടെ ഇവിടത്തെ ജനസംഖ്യ 388000 ആയി ഉയരുമെന്നാണ് പ്രവചനം.

You might also like

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

Top Picks for You
Top Picks for You