newsroom@amcainnews.com

സുരക്ഷ, സ്വകാര്യത: ഇന്ത്യയിൽ ഇൻസ്റ്റഗ്രാം റ്റീൻ അക്കൗണ്ടുകൾ അവതരിപ്പിച്ച് മെറ്റ

കൗമാരക്കാർക്കായി ഇൻസ്റ്റഗ്രാം റ്റീൻ അക്കൗണ്ടുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് മെറ്റ. ഇതിനകം യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ മെറ്റ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ 16 വയസ്സിൽ താഴെയുള്ളവർക്കും ഇൻസ്റ്റഗ്രാം ഫീച്ചർ ഉപയോഗിക്കാം. ഈ സർവീസ് കൂടുതൽ സുരക്ഷിതമാണെന്ന് മെറ്റ അവകാശപ്പെടുന്നു. ഒപ്പം ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് ആന്‍റി ബുള്ളിയിങ് ഫീച്ചറും ഉണ്ടായിരിക്കും.

അതേസമയം കൗമാരക്കാർക്കായുള്ള ഈ ഇൻസ്റ്റഗ്രാം ഫീച്ചർ ഇൻ്റർനെറ്റിലെ അവരുടെ ഡിജിറ്റൽ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതായി മെറ്റ പറയുന്നു. ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് റ്റീൻ അക്കൗണ്ടിന് കീഴിലാണെങ്കിൽ, മെറ്റാ അക്കൗണ്ട് ഡിഫോൾട്ടായി സ്വകാര്യമായി സൂക്ഷിക്കും. റ്റീൻ അക്കൗണ്ടുകൾക്ക് അവ പിന്തുടരുന്നവരിൽ നിന്നോ അല്ലെങ്കിൽ ഇതിനകം ബന്ധമുള്ളവരിൽ നിന്നോ മാത്രമേ സന്ദേശങ്ങൾ ലഭിക്കൂ. കൗമാരക്കാരുടെ അക്കൗണ്ടുകൾ അവർ പിന്തുടരുന്ന ആളുകൾക്ക് മാത്രമേ ടാഗോ മെൻഷനോ ചെയ്യാൻ കഴിയൂ.

ഉപയോക്താക്കൾക്ക് അവരുടെ ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അറിയിപ്പ് നൽകുന്ന ഫീച്ചറും ഇതിലുണ്ട്. 60 മിനിറ്റ് ദൈനംദിന ഉപയോഗത്തിന് ശേഷം ആപ്പിൽ നിന്ന് പുറത്തുകടക്കാൻ ഉപയോക്താക്കളെ ഓർമപ്പെടുത്തുകയും ചെയ്യും. റ്റീൻ അക്കൗണ്ടുകളിൽ കൗമാരക്കാർ സന്ദേശമയച്ച ആളുകളുടെ ലിസ്റ്റ് മാതാപിതാക്കൾക്ക് കാണാനാകും. എന്നാൽ സന്ദേശത്തിന്റെ ഉള്ളടക്കം വായിക്കാൻ കഴിയില്ല എന്നത് സ്വകാര്യത നിലനിർത്തുന്നു. എന്നാൽ രക്ഷിതാക്കൾക്ക് അക്കൗണ്ടിന്‍റെ സമയ പരിധി നിശ്ചയിക്കാനാകും. രാത്രിയിലോ നിയുക്ത സമയങ്ങളിലോ ഇൻസ്റ്റഗ്രാം ആക്‌സസ് നിയന്ത്രിക്കാനും രക്ഷിതാക്കളെ അനുവദിക്കുന്നതാണ് പുതിയ സേവനം.

You might also like

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

Top Picks for You
Top Picks for You