newsroom@amcainnews.com

മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യ- 2025 മെയ് മൂന്നിന്; ഒരുക്കങ്ങൾ പൂർത്തിയായി

ഒന്റാരിയോ: തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മെയ് 3-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്‌കാർബൊറോ സെയിന്റ് ജോൺ ഹെന്റി ന്യൂമാൻ കാത്തോലിക് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. സംഗീതം, നൃത്തം, ലൈവ് ഓർക്കസ്ട്ര തുടങ്ങി ഉത്തമ കലാസാംസ്‌കാരിക പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ മുഖ്യാതിഥികളായി പങ്കെടുക്കും.

ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർധനരായവർക്ക് ജാതി മത വർണ്ണ വ്യത്യാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്. തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ ഈ മെഗാ പ്രോഗ്രാമിൽ പങ്കെടുത്ത് ഇതിനെ ഒരു വൻ വിജയം ആക്കിത്തീർക്കണമെന്നു സ്‌നേഹ പൂർവം അഭ്യർഥിക്കുന്നു.

പണത്തിന്റെ ദൗർലഭ്യം കാരണം തീർപ്പാക്കാൻ സാധിക്കാത്ത നിരവധി അഭ്യർഥനകളുണ്ട്. തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ തണൽ കാനഡയുടെ അംഗത്വം എടുത്തു വിജയമാക്കിത്തീർക്കണം. പുതിയ രജിസ്ട്രേഷനുള്ള ലിങ്കും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. രോഗത്താൽ വലയുന്നവർക്കു ആശ്വാസത്തണൽ ആകുവാൻ കൈകോർക്കാം

http://www.thanalcanada.com/membership-form.html

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (647) 8569965, (647) 9963707, (416) 8772763, (647) 5318115, (647) 8953078, (647) 7215770. EMail: thanalcanada@gmail.com

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

Top Picks for You
Top Picks for You