newsroom@amcainnews.com

ട്രംപുമായി കൂടിക്കാഴ്ച ഇന്ന്, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി വൈറ്റ് ഹൗസുമായി ചർച്ചകൾ; ട്രംപിന്റെ ഇടപെടലിൽ പ്രതീക്ഷ; അന്തിമരൂപം ആയിട്ടില്ലെന്ന് നെതന്യാഹു

ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി വൈറ്റ് ഹൗസുമായി ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പദ്ധതിയുടെ അന്തിമരൂപം ആയിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനുള്ള പുതിയ നിർദേശങ്ങൾ ട്രംപ് ചർച്ചയിൽ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉടൻ വെടിനിർത്തൽ, ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും 48 മണിക്കൂറിനുള്ളിൽ വിട്ടയയ്ക്കൽ, ഗാസയിൽ നിന്ന് ഇസ്രയേൽ സേനയുടെ ഘട്ടം ഘട്ടമായുള്ള പിൻമാറ്റം എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും.

ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ നെതന്യാഹുവിനു മേൽ രാജ്യാന്തര തലത്തിൽ കനത്ത സമ്മർദ്ദമുണ്ട്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66,000 കടന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിലാണ് ഹമാസുമായി ഇസ്രയേൽ പോരാട്ടം ആരംഭിച്ചത്.

You might also like

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

Top Picks for You
Top Picks for You