newsroom@amcainnews.com

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി (Measles) പടരുന്നതായി റിപ്പോർട്ട്. നോവസ്കോഷയിലും ന്യൂബ്രൺസ്‌വിക്കിലുമാണ് കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രവിശ്യയുടെ നോർത്ത് മേഖലയിൽ 30 കേസുകൾ റിപ്പോർട്ട് ചെയ്തതായി നോവസ്കോഷ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ന്യൂബ്രൺസ്‌വിക്കിന്റെ ഓൺലൈൻ ഡാഷ്‌ബോർഡ് പ്രകാരം സൗത്ത്-സെൻട്രൽ മേഖലയിൽ 15 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നാല് കേസുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ 2025-ൽ ഇതുവരെ അഞ്ചാംപനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കുറഞ്ഞ വാക്സിനേഷൻ നിരക്കുള്ള കമ്മ്യൂണിറ്റികളിലാണ് നോർത്ത് മേഖലയിലെ അഞ്ചാംപനി വ്യാപനം സംഭവിച്ചിരിക്കുന്നതെന്ന് നോവസ്കോഷ ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ, ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗം പടരുന്നത് തടയാൻ, ജനസംഖ്യയിൽ 95 ശതമാനം വാക്സിനേഷൻ നിരക്ക് (രണ്ട് ഡോസ് വാക്സിൻ ഉൾപ്പെടെ) ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.

You might also like

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Top Picks for You
Top Picks for You