newsroom@amcainnews.com

കോട്ടയത്ത് വില്ലയിൽ വൻ കവർച്ച; വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവും കവർന്നു

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവുമാണ് കവർന്നത്. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 21–ാം നമ്പർ കോട്ടേജിന്റെ മുൻ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. തുടർന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ‌യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഫ്ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

You might also like

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

കർഷകരെ പിഴിഞ്ഞ ജോൺ ഡിയറിന് തിരിച്ചടി; 820 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

കാനഡയിൽ ഐഡന്റിറ്റി തെഫ്റ്റ് വർദ്ധിക്കുന്നു; താൻ ഒപ്പിടാത്ത ചെക്കുകൾ ബാങ്കിലെത്തി; തട്ടിപ്പിനിരയായി മാനിറ്റോബ സ്വദേശി; സാമ്പത്തിക സുരക്ഷയിൽ ആശങ്ക

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

Top Picks for You
Top Picks for You