കാനഡയിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി കനേഡിയൻ ഇന്റഗ്രേറ്റഡ് റെസ്പോൺസ് ഓർഗനൈസ്ഡ് ക്രൈം (CIROC) യൂണിറ്റ്. മെയ് 20 മുതൽ ഒക്ടോബർ 31 വരെ നടന്ന നാഷണൽ ഫെന്റനൈൽ സ്പ്രിന്റ് 2.0 ഓപ്പറേഷനിലൂടെ 386 കിലോഗ്രാം ഫെന്റനൈൽ, 5,989 കിലോഗ്രാം കൊക്കെയ്ൻ, 1,708 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തതായി RCMP അറിയിച്ചു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് 8,136 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ജാമ്യത്തിലിറങ്ങിയ 217 പേർ ഫെന്റനൈൽ കടത്തിയതിന് വീണ്ടും പിടിയിലായി. കൂടാതെ 134 ലക്ഷം ഡോളറും അധികൃതർ പിടിച്ചെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ ഭൂരിഭാഗവും ഒന്റാരിയോയിൽ നിന്നാണ്. എന്നാൽ മെത്താംഫെറ്റാമൈൻ ബ്രിട്ടീഷ് കൊളംബിയയിലും ക്യൂബെക്കിലുമാണ് പ്രധാനമായും കണ്ടെത്തിയത്. ഫെന്റനൈൽ കടത്ത് ശൃംഖലകളെ തകർക്കുന്നതിൽ ഈ സംയുക്ത പ്രവർത്തനം നിർണായകമാണെന്ന് അധികൃതർ അറിയിച്ചു.







