newsroom@amcainnews.com

സൗത്ത് കരോലിന ബാറിൽ കൂട്ട വെടിവെപ്പ്: 4 മരണം, 20 പേർക്ക് പരുക്ക്

സൗത്ത് കരോലിനയിലെ ബാറിൽ നടന്ന കൂട്ട വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിൽ ഞായറാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പ് നടക്കുമ്പോൾ നൂറുകണക്കിന് ആളുകൾ സ്ഥലത്തുണ്ടായിരുന്നെന്നും, വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ കയറി രക്ഷപ്പെട്ടതായും ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് പറഞ്ഞു.

പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിതായും അധികൃതർ അറിയിച്ചു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

You might also like

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

Top Picks for You
Top Picks for You