newsroom@amcainnews.com

ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ: 30,000 പേർക്ക് ജോലി നഷ്ടമാകും

വാഷിങ്ടൺ: അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോർട്ട്. 20000 മുതൽ 30000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന. കമ്പനിയിലെ ഏകദേശം 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കമ്പനി ആലോചിക്കുന്നതായി സിഐഒ റിപ്പോർട്ട് ചെയ്തു. എഐ ഡാറ്റാ സെന്ററുകൾ വിപുലീകരിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായാണ് കൂട്ടപ്പിരിച്ചുവിടൽ. 2022ൽ 2,830 കോടി ഡോളറിന് സ്വന്തമാക്കിയ ഹെൽത്ത് കെയർ യൂണിറ്റ് സെന്ററിന്റെ ബിസിനസുകൾ ഉൾപ്പെടെ വിൽക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാൽ ഒറാക്കിൾ ഇവ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഏറ്റെടുത്തിരിക്കുന്ന ഐഐ പദ്ധതികൾ പൂർത്തിയാക്കാൻ ചെലവേറും എന്നതാണ് കമ്പനി നേരിടുന്ന പ്രധാന പ്രശ്നം. സാം ആൾട്ട്മാന്റെ ഓപ്പൺഎഐ ഉൾപ്പെടെയുള്ള പ്രധാന ക്ലയന്റുകൾക്കായി ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്ന പദ്ധതികൾ ഒറിക്കിൾ ഏറ്റെടുത്ത് നടത്തിവരുന്നു. ഒറാക്കിളിന്റെ ഡാറ്റാ സെന്റർ വിപുലീകരണത്തിന് ഏകദേശം 15600 കോടി ഡോളർ മൂലധനച്ചെലവ് ആവശ്യമായി വരുമെന്നാണ് ടിഡി കോവന്റെ കണക്ക്. ഇത് കണ്ടെത്തുന്നതിനായി ആഭ്യന്തര ചെലവുകൾ കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്.

You might also like

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

Top Picks for You
Top Picks for You