newsroom@amcainnews.com

അമേരിക്ക സ്റ്റീല്‍ അലുമിനിയം താരിഫുകള്‍ ഇരട്ടിയാക്കിയതില്‍ പ്രതികരിച്ച് മാര്‍ക്ക് കാര്‍ണി

സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള താരിഫ് ഇരട്ടിയാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഓഫീസ്. അധിക തീരുവകള്‍ നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ ആരോപിച്ചു. അമേരിക്കയുമായുള്ള പുതിയ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തത്തിന്റെ ഭാഗമായി ഇവയും മറ്റ് താരിഫുകളും നീക്കം ചെയ്യുന്നതിനായി ലിബറല്‍ സര്‍ക്കാര്‍ സജീവമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയുടെ തീരുവകള്‍ പ്രതികൂലമായി ബാധിച്ച കനേഡിയന്‍ തൊഴിലാളികളെയും വ്യാപാര സ്ഥാപനങ്ങളെയും പിന്തുണയ്ക്കാന്‍, കാനഡയ്ക്ക് പകരച്ചുങ്കത്തിലൂടെ ലഭിക്കുമെന്ന് കരുതുന്ന 9000 കോടി ഡോളറില്‍ നിന്ന് ഓരോ ഡോളറും വിനിയോഗിക്കുമെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു.

ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയുടെ താരിഫ് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് അമിതമായി സ്റ്റീലും അലുമിനിയവും യുഎസ് വിപണിയിലേക്ക് എത്തുന്നത് തടയാനാണ് നടപടിയെന്ന് പ്രഖ്യാപനത്തില്‍ ട്രംപ് വ്യക്തമാക്കി. താരിഫുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

കനേഡിയന്‍ സ്റ്റീലിന്റെ ഏകദേശം 65% അമേരിക്കന്‍ വിപണിയിലേക്കാണ് പോകുന്നത്. 50 ശതമാനം തീരുവയില്‍ അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും USW കാനഡയുടെ ദേശീയ ഡയറക്ടര്‍ മാര്‍ട്ടി വാറന്‍ പറഞ്ഞു. ഈ തീരുവകള്‍ തുടരുകയാണെങ്കില്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ചില സ്റ്റീല്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്നും വാറന്‍ മുന്നറിയിപ്പ് നല്‍കി.

You might also like

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

Top Picks for You
Top Picks for You