യുഎസ് തീരുവയുടെ പശ്ചാത്തലത്തിൽ വാഹനവ്യവസായത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മാർക്ക് കാർണി. ഫോർഡ് കാനഡ, സ്റ്റെല്ലാൻ്റിസ് കാനഡ, ജിഎം കാനഡ എന്നിവയുടെ സിഇഒമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് സ്ഥിരീകരിച്ചു. കനേഡിയൻ വാഹന നിർമ്മാതാക്കളുടെ അസോസിയേഷൻ പ്രസിഡന്റും സിഇഒയുമായ ബ്രയാൻ കിങ്‌സ്റ്റണും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കനേഡിയൻ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാനഡയിൽ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് യുഎസ് 25% തീരുവ ചുമത്തിയിരുന്നു. കൂടാതെ യുഎസിന് കനേഡിയൻ കാറുകൾ ആവശ്യമില്ലെന്നും ഓട്ടോമോട്ടീവ് കമ്പനികൾ എല്ലാ ഉൽപ്പാദനവും യുഎസിലേക്ക് മാറ്റണമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.