newsroom@amcainnews.com

ഖത്തറിൽ ഇസ്രയേൽ ആക്രമണം: അപലപിച്ച് മാർക്ക് കാർണി

ഖത്തറിൽ ഇസ്രയേൽ നടത്തിയ സൈനികാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഖത്തറിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുകയും മേഖലയിലെ സംഘർഷം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും ബന്ദികളാക്കപ്പെട്ട ഇസ്രയേലി പൗരന്മാരെ മോചിപ്പിക്കാനുള്ള നീക്കങ്ങളെയും അപകടത്തിലാക്കുമെന്നും കാർണി വ്യക്തമാക്കി. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്ന സമയത്താണ് ആക്രമണം നടന്നതെന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.

2023 ഒക്ടോബറിലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ ഹമാസ് നേതാക്കളിൽ ഒരാൾ ആക്രമണത്തെ അതിജീവിച്ചെന്ന് വക്താക്കൾ അവകാശപ്പെട്ടു.

You might also like

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

Top Picks for You
Top Picks for You