newsroom@amcainnews.com

പലരും ഭക്ഷണം വാങ്ങാൻ പോലും കഷ്ടപ്പെടുന്നു; ആൽബെർട്ടയിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നുവെന്ന് റിപ്പോർട്ട്

ആൽബെർട്ടയിൽ ജീവിതച്ചെലവ് കുതിച്ചുയരുമ്പോൾ പലരും ഭക്ഷണം വാങ്ങാൻ പോലും കഷ്ടപ്പെടുന്നതായി റിപ്പോർട്ട്. സാൽവേഷൻ ആർമി പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, ആൽബെർട്ടയിലെ 73 ശതമാനം ആളുകളും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനം കൂടുതലാണിത്.

ആൽബെർട്ടയിൽ താമസിക്കുന്നവരുടെ പ്രധാന ആശങ്ക വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവുമാണ് എന്ന് 86 ശതമാനം പേരും പറയുന്നു. മറ്റെല്ലാ പ്രവിശ്യകളിലുള്ളവരേക്കാൾ തങ്ങളുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഇവർക്ക് പ്രതീക്ഷ കുറവാണ്. മുൻപത്തേക്കാൾ കൂടുതൽ കുടുംബങ്ങളെ സഹായിക്കേണ്ടിവരുന്നു എന്ന് സാൽവേഷൻ ആർമിയും വ്യക്തമാക്കിയിട്ടുണ്ട്. പലർക്കും എല്ലാ ആഴ്ചയും ഭക്ഷ്യസഹായം ആവശ്യമായി വരുന്നുണ്ട്. എഡ്മൻ്റണിലെ കാസിൽഡൗൺസ് ശാഖയിൽ, അവർ ഓരോ ആഴ്ചയും 125 കുടുംബങ്ങൾക്കും, മാസത്തിൽ 4,000 ആളുകൾക്കും സഹായം നൽകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സംഖ്യ ഇരട്ടിയായി വർധിച്ചിട്ടുണ്ട്.

ആൽബർട്ടയിൽ താമസിക്കുന്നവരിൽ പകുതിയോളം പേർ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇറച്ചിയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ വർധിച്ചതോടെ കുടുംബത്തിനായി നല്ല ഭക്ഷണം വാങ്ങാൻ പോലും പലർക്കുമാകുന്നില്ല.

You might also like

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

Top Picks for You
Top Picks for You