newsroom@amcainnews.com

ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; അമ്മയുടെ തല ചുമരിൽ ഇടിച്ചു കൊലപ്പെടുത്തി, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; മകന് ജീവപര്യന്തം

തിരുവനന്തപുരം: ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ അമ്മയുടെ തല ചുമരിൽ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച മകനെ കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. 50,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം കഠിന തടവ് അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി ആർ. രേഖയാണു പ്രതിയെ ശിക്ഷിച്ചത്.

വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടിൽ കളളപ്പൻ എന്ന വിഷ്ണുവാണ് അമ്മ ജനനിയെ കൊന്നു കത്തിച്ചത്. പ്രതി ജനനിയുടെ തല പിടിച്ചു് ചുമരിൽ ശക്തിയായി പലതവണ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. 2023 ഏപ്രിൽ 22 ന് അർധരാത്രിയിലായിരുന്നു സംഭവം. മൃതദേഹം ഭാഗികമായി കത്തിയ ശേഷം പ്രതിതന്നെ ബഹളം ഉണ്ടാക്കി നാട്ടുകാരെ കൂട്ടുകയായിരുന്നു. അവിവാഹിതനായ പ്രതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഒരു സ്ത്രീയെ കൂടെ താമസിപ്പിക്കാൻ ശ്രമിച്ചതിനെ ജനനി ശക്തമായി എതിർത്തിരുന്നു. ഈ വിരോധമാണു പ്രതിയെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണു പ്രോസിക്യൂഷൻ വാദം.

You might also like

കാൽഗറിയിൽ നാല് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്

ഫ്രാങ്ക് സ്ട്രോനാക് ലൈംഗികാതിക്രമക്കേസ്: പതിറ്റാണ്ടുകൾക്ക് ശേഷവും മാറാത്ത മുറിവ്; കോടതിയിൽ പൊട്ടിക്കരഞ്ഞ് പരാതിക്കാരി

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

‘സർക്കാർ നൽകിയത് മരണം, ചികിത്സയല്ല’; ടൊറന്റോയിൽ 26 വയസ്സുകാരന് ദയാവധത്തിന് അനുമതി നൽകിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കുടുംബം

‘ഫോറെവർ കനേഡിയൻ പെറ്റീഷൻ’; പ്രത്യേക സമിതി രൂപികരിച്ച് ഡാനിയേൽ സ്മിത്ത്

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

Top Picks for You
Top Picks for You