newsroom@amcainnews.com

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സ് ഒടിടിയിലേക്ക്

മ്മൂട്ടി വേഷമിട്ട ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സ് സമ്മിശ്ര പ്രതികരണം നേടിയ ഒന്നായിരുന്നു. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകർഷണം. എന്നാൽ ബോക്സ് ഓഫീസ് കളക്ഷനിൽ ചിത്രത്തിന് നിരാശയായിരുന്നു ഫലം. മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സിന്റെ ഒടിടി റിലീസ് ആമസോൺ പ്രൈം വീഡിയോയിയിലായിരിക്കും എന്നാണ് ഇംഗ്ലീഷ് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്.

ചാൾസ് ഈനാശു ഡൊമനികായി മമ്മൂട്ടിയെത്തിയ ചിത്രം ഒടിടിയിൽ എപ്പോഴായിരിക്കും റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ലതിനാൽ അതിനായി കാത്തിരിക്കുകയാണ് ആരാധകർ. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയിൽ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആരെയൊക്കെയാണ് ഡൊമിനികിന് മറികടക്കാനാകുകയെന്നത് അറിയാൻ കളക്ഷൻ കണക്കുകളുടെ വിശദമായി വിലയിരുത്തലിനായി കാത്തിരിക്കണം.

സാമൂഹ്യ മാധ്യമങ്ങളിൽ മിക്കവർക്കും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. നിരവധിപ്പേർ ഡൊമിനെക്കിനെ കുറിച്ച് എഴുതിയിട്ടുണ്ട്. കേസ് സോൾവ് ചെയ്‍തിട്ടുണ്ടേ എന്നെഴുതിയ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവയ്‍ക്കുന്നു. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രം ഡൊമനിക്. ഗോകുൽ സുരേഷും മികച്ച് നിൽക്കുന്നു. കോമഡിയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്ന് ചിത്രം കണ്ടവർ കുറിക്കുന്നു.

മമ്മൂട്ടിക്കും ഗോകുൽ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയിൽ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോർജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കഥ ഡോ. നീരജ് രാജൻ, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജൻ, ഡോ. സൂരജ് രാജൻ, ഗൗതം വസുദേവ് മേനോൻ. കലാസംവിധാനം അരുൺ ജോസ് ആണ്. ഛായാഗ്രഹണം വിഷ്‍ണു ആർ ദേവ്,.സംഗീതം ദർബുക ശിവ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, സ്റ്റണ്ട്‍സ് സുപ്രീം സുന്ദർ, കലൈ കിങ്സൺ, ആക്ഷൻ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റർ, കോ ഡയറക്ടർ പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആരിഷ് അസ്‍ലം, ഫൈനൽ മിക്സ് തപസ് നായക് ആണ്.

You might also like

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

Top Picks for You
Top Picks for You