കാനഡയിൽ നിന്ന് ഒമാനിലെ സലാലയിൽ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം (37) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സലാലയിലെ ഐൻ ജർസീസ് വാദിയിൽ കുടുംബസമേതം കുളിക്കുന്നതിനിടെയായിരുന്നു അപകടം. കാനഡയിൽ ജോലി ചെയ്യുന്ന ഹാഷിം ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളെ സന്ദർശിക്കാനായി എത്തിയതായിരുന്നു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) കാനഡ നാഷനൽ വിസ്ഡം കൺവീനറായിരുന്നു അദ്ദേഹം.
അപകടത്തിൽപ്പെട്ട ഹാഷിമിനെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം സലാലയിൽ നടക്കും. അബ്ദുൽ ഖാദർ-പൗഷബി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ : ഷരീഫ. മക്കൾ : ഹാദിയ മറിയം, സൈനുൽ ഹംദ്, ദുആ മറിയം







