newsroom@amcainnews.com

ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം

ലണ്ടൻ: യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥി അന്തരിച്ചു‌. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ലൂട്ടനിലെ സ്റ്റെഫാൻ വർഗീസ് (23) അപ്രതീക്ഷിതമായി വിടപറഞ്ഞത്. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിയായ സ്റ്റെഫാൻ പ്ലേസ്മെന്റിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രിയിൽ പതിവു പോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് മരണ വിവരം വീട്ടുകാർ അറിഞ്ഞത്. താമസ സ്ഥലത്ത് ലാപ്ടോപ്പിന് മുന്നിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ കാണുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഇപ്പോൾ തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സിംഗപ്പൂരിൽ നിന്നും യുകെയിലേക്ക് കുടിയേറിയ പത്തനംതിട്ട തിരുവല്ല പുതുശ്ശേരി സ്വദേശി ഡോ. വിനോദ് വർഗീസ് – ഗ്രേസ് വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. സോഫിയ വർഗീസ് ഏക സഹോദരിയാണ്. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഡോക്ടർ ആകേണ്ടിയിരുന്ന സ്റ്റെഫാന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും പ്രാദേശിക മലയാളി സമൂഹവും. പഠനത്തിൽ സമർത്ഥനായിരുന്ന സ്റ്റെഫാൻ ആത്മീയ – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുമ്പന്തിയിൽ നിന്നിരുന്ന യുവാവുമായിരുന്നു. നോർത്ത് ലണ്ടൻ ഹെമൽ ഹെമസ്റ്റഡ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ഇടവക അംഗങ്ങളാണ് സ്റ്റെഫാന്റെ കുടുംബം. സംസ്കാരം പിന്നീട്.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

Top Picks for You
Top Picks for You