newsroom@amcainnews.com

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

ടൊറൻ്റോ: ടൊറൻ്റോയിൽ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലം കുറഞ്ഞ് വരുന്നതിനാൽ, മാലിന്യം കത്തിക്കുന്നത് പരിഗണനയിൽ. ടൊറൻ്റോയിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035 ആകുമ്പോഴേക്കും അതിൻ്റെ പരമാവധി ശേഷിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദശകത്തിലും അതിനുശേഷവും മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നഗരസഭ താമസക്കാരോടും ബിസിനസുകാരോടും ആവശ്യപ്പെട്ടു.

വർദ്ധിച്ചുവരുന്ന മാലിന്യത്തിൻ്റെ അളവ് ഗ്രീൻ ലെയ്ൻ ലാൻഡ്ഫില്ലിന് കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ മാലിന്യ സംസ്കരണത്തിനുള്ള ഇതര മാർഗ്ഗങ്ങൾ തേടുകയാണ് നഗരം. ദീർഘകാല മാലിന്യ സംസ്കരണത്തിൻ്റെ രീതി പുതുക്കുന്നതിൻ്റെ രണ്ടാം ഘട്ടത്തിലാണ് നഗരം. ഇതിനായി 2026 മുതൽ 2036 വരെയുള്ള മാലിന്യ സംസ്കരണത്തിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് പൊതുജനങ്ങളിൽ നിന്ന് തേടുന്നത്.

നഗരത്തിലെ മാലിന്യ സംസ്കരണത്തിനുള്ള ഓപ്ഷനുകൾ വിലയിരുത്തുന്നതിലും സാധ്യമായ പരിഹാരങ്ങളെക്കുറിച്ച് പൊതുജനാഭിപ്രായം ശേഖരിക്കുന്നതിലുമാണ് ഈ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കൽ, റീസൈക്ലിങ് പ്രോഗ്രാമുകൾ നിരവധി ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട സർവ്വെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൊറൻ്റോ പ്രതിവർഷം ശരാശരി 450,000 ടൺ മാലിന്യമാണ് ഗ്രീൻ ലെയ്ൻ ലാൻഡ്ഫില്ലിൽ നിക്ഷേപിക്കുന്നത്.

You might also like

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

Top Picks for You
Top Picks for You