ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ പതിമൂന്നാം വർഷമായ ഇത്തവണയും നടത്തുന്നു. സെപ്തംബർ 13ന് ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ ഡോക്ടർ ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ, ടെക്‌സാസ് – 77578) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി.
മെഡിക്കൽ പരിശോധനയിൽ മാമ്മോഗ്രാം, ഇകെജി, അൾട്രാസൗണ്ട്, ബോഡി മാസ്സ് ഇൻഡക്‌സ്, ബിപി, ബ്ലഡ് ഗ്ലൂക്കോസ്, തൈറോയ്ഡ്, അൾട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലർ, ലങ് ഫങ്ങ്ഷൻ ടെസ്റ്റ്, കാഴ്ച, കേഴ്‌വി തുടങ്ങി 20 ലേറെ പരിശോനകൾ ഉണ്ടായിരിക്കുന്നതാണ് ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്‌ളൂഷോട് നൽകുന്നതാണ്. റെജിസ്‌ട്രേഷൻ, പൂർണ സമ്മത പത്രം എന്നിവയും ആവശ്യമാണ്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മാമ്മോഗ്രാമിന് മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ ആവശ്യമാണ് – നമ്പർ 281 412 6606.







