newsroom@amcainnews.com

ലിബറൽ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു; അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, ഫെഡറൽ രാഷ്ട്രീയം വിടാനുള്ള സൂചന നൽകി

ലിബറൽ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജി വച്ച് മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങി. ഒപ്പം ദീർഘകാലം മന്ത്രിയായിരുന്ന അവർ ഫെഡറൽ രാഷ്ട്രീയം വിടാനുള്ള തൻ്റെ പദ്ധതികളെക്കുറിച്ചും സൂചന നൽകി. ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രിയായിരുന്ന അവർ രാജി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങേയറ്റം നന്ദിയോടെയും അൽപ്പം സങ്കടത്തോടെയും ആണ് താൻ ഈ തീരുമാനമെടുത്തതെന്ന് അവർ കുറിപ്പിൽ പറഞ്ഞു. അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും ഫ്രീലാൻസ് വ്യക്തമാക്കി.

ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ശക്തി ആരും രാഷ്ട്രീയ പദവികൾ സ്ഥിരമായി വഹിക്കുന്നില്ല എന്നതാണ് എന്നും 12 വർഷത്തെ പൊതുജീവിതത്തിന് ശേഷം, മറ്റുള്ളവർക്ക് വഴിയൊരുക്കാനും പുതിയ വെല്ലുവിളികൾ സ്വയം തേടാനുമുള്ള ശരിയായ സമയമാണിതെന്നും അവർ കുറിച്ചു. ഫ്രീലാൻസിൻ്റെ വർഷങ്ങളായുള്ള സേവനത്തിന് പ്രധാനമന്ത്രി മാർക്ക് കാർണി നന്ദി പറഞ്ഞു. ഉക്രെയ്‌നിൻ്റെ പുനർനിർമ്മാണത്തിനായുള്ള കാനഡയുടെ പുതിയ പ്രത്യേക പ്രതിനിധിയായി ഫ്രീലാൻഡിനെ പ്രഖ്യാപിച്ചു.

You might also like

കനേഡിയൻ ഡോളറിന്റെ മൂല്യത്തകർച്ചയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും; ഫ്ലോറിഡയിലെ ‘ലിറ്റിൽ ക്യൂബെക്’ മേഖലയിലെ കനേഡിയൻ ടൂറിസം മേഖലയിൽ തിരിച്ചടി

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

വോട്ടിന് പണം: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

അമേരിക്കയെ വിശ്വസിക്കാനാവില്ല; വിദേശ ചാരപ്രവർത്തനം ശക്തമാക്കാൻ കാനഡ; സി.എസ്.ഐ.എസ്സിന് കൂടുതൽ അധികാരം

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

Top Picks for You
Top Picks for You