newsroom@amcainnews.com

ലെവിറ്റേറ്റ് മഹാഓണം: കലാപരിപാടികൾ തിരഞ്ഞെടുക്കാൻ കെ മധുവും

കാനഡ വീണ്ടുമൊരു മഹാഓണത്തിന്‍റെ കേളികൊട്ടിന് കാത്തിരിക്കെ സാംസ്കാരിക- കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. പങ്കെടുക്കാൻ താൽപര്യമുള്ള കലാസംഘങ്ങൾക്ക് റജിസ്ട്രേഷൻ സമർപ്പിക്കാനുള്ള അവസാനതീയതി മേയ് 31 ആണ്. പ്രതീക്ഷിച്ചതിലുമേറെ അപേക്ഷകൾ ലഭിച്ചതിനാൽ ഇവ വിലയിരുത്താൻ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റ് ടീമിലെ കലാകാരന്മാരുൾപ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചു. അപേക്ഷകരിൽ യുഎസ്സിൽ നിന്നും കലാസംഘങ്ങളുണ്ട്. പ്രമുഖ സിനിമാ സംവിധായകൻ കെ. മധുവാണ് സമിതിയിലെ സെലിബ്രിറ്റി സാന്നിധ്യമെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. സിബിഐ ഡയറിക്കുറിപ്പ് സീരിസും ഇരുപതാം നൂറ്റാണ്ടും ഉൾപ്പെടെ ഇരുപത്തിയഞ്ചിലേറെ സിനിമകളുടെ സംവിധായകനാണ്, കഴിഞ്ഞതവണ മഹാഓണം വേദിയിൽ നേരിട്ടെത്തിയ കെ. മധു, പരിപാടികൾ ആസ്വദിക്കുകയും സംഘാടനമികവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഗുണനിലവാരം ഉറപ്പുള്ള കലാപരിപാടികളാണ് വേദിയിലെത്തുന്നതെന്ന് ഉറപ്പിക്കാനാണ് സമിതിക്ക് രൂപം നൽകിയത്.

സെപ്റ്റംബർ ഏഴ് ഞായറാഴ്ചയാണ് ഇത്തവണത്തെ മഹാഓണം. കാനഡയിലെ തന്നെ ഏറ്റവും തിരക്കേറിയ സ്ഥലമായ യങ് ആൻഡ് ഡണ്ടാസിലെ സാങ്കോഫ സ്ക്വയറാണ് ഇക്കുറിയും മഹാഓണത്തിന് വേദിയൊരുക്കുന്നത്. ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റ് ഒരുക്കുന്ന മഹാഓണം 2025-ന്‍റെ മുഖ്യപ്രായോജകരിലൊന്നായി മണി ട്രാൻസ്ഫർ സേവനങ്ങൾ നൽകുന്ന ലെംഫൈ ഗ്രൂപ്പ് പവേഡ് ബൈ പാർട്ണറായി ഒപ്പം ചേർന്നിട്ടുണ്ട്. ഓട്ടമൊബീൽ രംഗത്തുള്ള ഗ്രീസ് മല്ലൂസ് ആണ് കോ-പവേഡ് പാർട്ണർ. സ്പോൺസർഷിപ്പിന് ഇനിയും അവസരമുണ്ടെന്നും വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മഹാഓണം പരിപാടിയിൽ സഹകരിക്കുന്നതിലൂടെ സംരംഭകർക്കും സംരംഭങ്ങൾക്കും കൂടുതൽ മലയാളികളിലേക്ക് എത്താനുള്ള അവസരമാണിതെന്നും സംഘാടകർ പറയുന്നു. റസ്റ്ററന്റുകൾക്കും മറ്റും സ്റ്റാളുകൾ ഒരുക്കുന്നതിനും അവസരമുണ്ട്. ഡിജിറ്റൽ ഡിസ്പ്ളേകളാൽ സമ്പന്നമായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. പ്രവേശനം സൗജന്യമാണ്.

ഇക്കുറി കൂടുതൽ പുതുമകളോടെയാകും തിരുവോണത്തിനു പിന്നാലെ എത്തുന്ന മഹാഓണം ആഘോഷിക്കുക. വിസ്മയിപ്പിക്കുന്ന ഒട്ടേറെ പരിപാടികളുടെ ആസൂത്രണത്തിലാണ് സംഘാടകർ. കേരളത്തിന്‍റെ സാംസ്കാരികപൈതൃകം കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മഹാഓണം പരിപാടി ആസൂത്രണം ചെയ്തത്. മഹാചെണ്ടമേളത്തോടെയാകും പരിപാടികൾക്കു കൊടിയേറുക. കേരളീയ കലാരൂപങ്ങളും സംഗീത-നൃത്ത പരിപാടികളും ഗാനമേളയും ഡിജെയുമെല്ലാമായി ഒരുദിവസം മുഴുവൻ നീളുന്ന ആഘോഷമാണ് ഒരുക്കുക.

രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞതവണ മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കിയത്. മൂന്നു സീസണുകളിലായി അരങ്ങിലെത്തിച്ച അപ്പാപ്പനും മോനും ലൈവ് ഷോയും ഏറെ ശ്രദ്ധേയമായിരുന്നു.

മഹാഓണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും കലാപരിപാടികളുടെ റജിസ്ട്രേഷനും മറ്റും ലെവിറ്റേറ്റിന്‍റെയും മഹാഓണത്തിന്‍റെയും വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ് : www.mahaonam.ca
ഫോൺ : 647-781-4743
ഇമെയിൽ : contact@levitateinc.ca

You might also like

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You