newsroom@amcainnews.com

പ്രസവാനന്തര മുടികൊഴിച്ചിൽ തടയാന്‍ സഹായിക്കുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം

പ്രസവാനന്തര മുടികൊഴിച്ചിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ഇത് വളരെ സാധാരണവുമാണ്, പ്രസവശേഷം ഏകദേശം മൂന്ന് മുതൽ നാല് മാസം വരെ ഇത് അതിന്റെ ഉച്ചസ്ഥായിയിലെത്തും. പ്രസവാനന്തര മുടി കൊഴിച്ചിലിന് പ്രധാന കാരണം ശരീരത്തിലെ ഹോർമോണുകളുടെയും പോഷകങ്ങളുടെയും അളവിലുള്ള മാറ്റമാണ്. ഗർഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിൽ ഇരുമ്പ്, വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയുടെ അളവ് കുറയുമെന്നാണ് പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര പറയുന്നത്. ഇത്തരത്തില്‍ പ്രസവശേഷമുള്ള തലമുടി കൊഴിച്ചിൽ തടയാന്‍ സഹായിക്കുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം.

  1. പ്രോട്ടീന്‍

തലമുടിയുടെ നിർമ്മാണ വസ്തുവാണ് പ്രോട്ടീന്‍. ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കില്‍, ഇത് തലമുടിയെ ദുർബലമാക്കുകയും മുടി കൊഴിച്ചിലിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും. മുട്ട, പയർ, ബീൻസ്, നട്സ്, തൈര്, ചിക്കൻ തുടങ്ങിയവയില്‍ നിന്നൊക്കെ ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും.

  1. അയേണ്‍

അയേണിന്‍റെ കുറവ് മൂലം വിളര്‍ച്ച മാത്രമല്ല, തലമുടി കൊഴിച്ചിലും ഉണ്ടാകാം. അയേണ്‍ തലമുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഇതിനായി ചീര, പയറുവര്‍ഗങ്ങള്‍, മാംസം, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  1. സിങ്ക്

തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. മത്തങ്ങ വിത്തുകള്‍, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ചീര, ഓട്സ്, കശുവണ്ടി തുടങ്ങിയവയിലൊക്കെ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.

  1. വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയുടെ കുറവു മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി മഷ്റൂം, ഓറഞ്ച് ജ്യൂസ്, മുട്ടയുടെ മഞ്ഞ, ഫാറ്റി ഫിഷ് തുടങ്ങിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

  1. ബയോട്ടിന്‍

തലമുടി വളരാന്‍ ബയോട്ടിൻ അഥവാ വിറ്റാമിന്‍ ബി7 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും ഏറെ പ്രധാനമാണ്. ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തലമുടി കൊഴിച്ചില്‍ ഉള്ളവര്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നട്സ്, വിത്തുകള്‍, മുട്ട, മഷ്റൂം, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍, മുഴുധാന്യങ്ങള്‍, ഇലക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

You might also like

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You