newsroom@amcainnews.com

കൊച്ചി നഗരത്തിൽ അർധരാത്രിയിൽ അഭിഭാഷകരും വിദ്യാർഥികളും ഏറ്റുമുട്ടി; 18 പേർക്കു പരുക്കേറ്റു, തടയാൻ എത്തിയ രണ്ടു പൊലീസ് ഉദ്യോഗ്സ്ഥർക്കും പരിക്ക്

കൊച്ചി: നഗരത്തിൽ അർധരാത്രിയിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. ജില്ലാ കോടതി പരിസരത്തുണ്ടായ ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി 18 പേർക്കു പരുക്കേറ്റു. തടയാൻ എത്തിയ 2 പൊലീസ് ഉദ്യോഗ്സ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരുക്കേറ്റവരിൽ ഒരു വിദ്യാർഥിയും 5 അഭിഭാഷകരും എറണാകുളം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

അർധരാത്രി 12.30ഓടെയാണ് സംഭവമുണ്ടായത്. ബാർ അസോസിയേഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ കാണാൻ മഹാരാജാസ് കോളേജിലെയും ലോ കോളേജിലെയും വിദ്യാർഥികൾ എത്തിയിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടായതും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. അതേസമയം, അക്രമം നടത്തിയത് നൂറിലേറെ വരുന്ന അഭിഭാഷകരാണെന്നു വിദ്യാർഥികൾ ആരോപിക്കുന്നു. ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പി വടി എന്നിവ ഉപയോഗിച്ചായിരുന്നു തങ്ങളെ ആക്രമിച്ചതെന്നും അഭിഭാഷകരിൽ ചിലർ മദ്യപിച്ച് ലക്കുകെട്ട് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാർഥികൾ പറയുന്നു. അംഗപരിമിതനായ വിദ്യാർഥിയെ വളഞ്ഞിട്ട് തല്ലിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

എന്നാൽ വാർഷിക ആഘോഷങ്ങൾക്കിടയിലേക്കു വിദ്യാർഥികൾ അതിക്രമിച്ച് കയറിയെന്നും ഭക്ഷണം കഴിച്ചതിന് പുറമെ വനിതാ അഭിഭാഷകരോട് അപമര്യാദയായി പെരുമാറിയെന്നുമാണ് അഭിഭാഷകർ പറയുന്നത്. ഇത് ചോദ്യം ചെയ്തതോടെ മുപ്പതംഗ വിദ്യാർഥി സംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്നും ഇവരെ കോടതി വളപ്പിൽനിന്നു പുറത്താക്കുകയാണ് ചെയ്തതെന്നും അഭിഭാഷകർ പറയുനനു.

You might also like

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You