ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ, ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,000 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. ക്യൂബെക്കിന് പുറത്തുള്ള ഫ്രാങ്കോഫോൺ കുടിയേറ്റം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്.
ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് വേണ്ട മിനിമം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സി.ആർ.എസ്) സ്കോർ 408 ആയിരുന്നു. നിലവിൽ, 2025-ൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിനായി നടത്തുന്ന എട്ടാമത്തെ എക്സ്പ്രസ് എൻട്രി ഡ്രോയാണിത്. ഈ വർഷം ഏറ്റവും കൂടുതൽ ഐ.ടി.എകൾ ലഭിച്ചത് ഫ്രാങ്കോഫോൺ വിഭാഗത്തിലെ അപേക്ഷകർക്കാണ്. ഇന്നത്തെ (നവംബർ 28,2025) ഡ്രോ ഉൾപ്പെടെ ഈ 11 മാസത്തിനുള്ളിൽ ആകെ 42,000 ക്ഷണങ്ങൾ ഈ വിഭാഗത്തിന് ലഭിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ ഏഴ് ഡ്രോകളും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കു വേണ്ടിയുള്ളതായിരുന്നു. ഈ നറുക്കെടുപ്പുകളിൽ 4,500 മുതൽ 7,500 വരെയുള്ള ഇൻവിറ്റേഷനുകളാണ് നൽകിയത്.







