2025 ലെ ഏറ്റവും വലിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 6,000 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കാനഡ. 520 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. നവംബർ 26 ന് നടന്ന അവസാന CEC എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ CRS കട്ട്ഓഫ് സ്കോർ 11 പോയിന്റ് കുറഞ്ഞു.
2024 ജൂലൈ 17 ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 6,300 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതിനുശേഷമുള്ള ഏറ്റവും വലിയ CEC നറുക്കെടുപ്പായിരുന്നു ഇത്.







